Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sickle Cell Disease

Family Health

സി​ക്കി​ൾ സെ​ൽ രോ​ഗം: കു​ട്ടി​ക​ളെ ജ​നി​ത​ക ര​ക്ത​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് എ​ങ്ങ​നെ സം​ര​ക്ഷി​ക്കാം?

ഓ​രോ മാ​താ​പി​താ​ക്ക​ളു​ടെ​യും ഏ​റ്റ​വും വ​ലി​യ സ്വ​പ്നം ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ഭാ​വി​യാ​ണ്. എ​ന്നാ​ൽ, ജ​നി​ത​ക​മാ​യി പ​ക​രു​ന്ന ചി​ല രോ​ഗ​ങ്ങ​ൾ ഈ ​സ്വ​പ്ന​ങ്ങ​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചേ​ക്കാം. ഇ​ത്ത​രം ജ​നി​ത​ക ര​ക്ത​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ശ​രി​യാ​യ അ​വ​ബോ​ധം നാം ​വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​തു​ണ്ട്.

ന​മ്മു​ടെ കു​രു​ന്നു​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നും അ​വ​രു​ടെ ഭാ​വി കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കാ​നും ഓ​രോ മാ​താ​പി​താ​ക്ക​ളും ഇ​ത്ത​രം രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും നി​ർ​ബ​ന്ധ​മാ​യും അ​റി​ഞ്ഞി​രി​ക്കേ​ണ്ട​തു​ണ്ട്.

എ​ന്താ​ണ് സി​ക്കി​ൾ സെ​ൽ അ​നീ​മി​യ?

ര​ക്ത​ത്തി​ൽ ഓ​ക്സി​ജ​ൻ വ​ഹി​ക്കു​ന്ന പ്രോ​ട്ടീ​നാ​ണ് ഹീ​മോ​ഗ്ലോ​ബി​ൻ. എ​ന്നാ​ൽ ഇ​തി​ലു​ണ്ടാ​കു​ന്ന ഒ​രു ജ​നി​ത​ക ത​ക​രാ​റാ​ണ് സി​ക്കി​ൾ സെ​ൽ അ​നീ​മി​യ രോ​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ൽ വൃ​ത്താ​കൃ​തി​യി​ൽ കാ​ണ​പ്പെ​ടു​ന്ന ചു​വ​ന്ന ര​ക്താ​ണു​ക്ക​ൾ, ഹീ​മോ​ഗ്ലോ​ബി​നി​ലെ ജ​നി​ത​ക ത​ക​രാ​റു​ക​ൾ മൂ​ലം രോ​ഗ​ബാ​ധി​ത​രി​ൽ "അ​രി​വാ​ൾ' ആ​കൃ​തി​യി​ലേ​ക്ക് ര​ക്തം ക​ട്ട പി​ടി​പ്പി​ക്കു​ന്നു.

ഈ ​ര​ക്താ​ണു​ക്ക​ൾ പ​ര​സ്പ​രം ഒ​ട്ടി​പ്പി​ടി​ച്ച് ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ത​ട​സ്സ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു. ത​ൽ​ഫ​ല​മാ​യി ക​ടു​ത്ത വേ​ദ​ന, വി​ള​ർ​ച്ച, അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ, അ​മി​ത​മാ​യ ക്ഷീ​ണം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും.

ദേ​ശീ​യ സി​ക്കി​ൾ സെ​ൽ അ​നീ​മി​യ നി​ർ​മ്മാ​ർ​ജ്ജ​ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2025 ജൂ​ലൈ വ​രെ രാ​ജ്യ​ത്ത് ഏ​ക​ദേ​ശം ആറ് കോ​ടി ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ൽ 2.15 ല​ക്ഷം രോ​ഗി​ക​ളെ​യും 16.7 ല​ക്ഷം വാ​ഹ​ക​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ വ​യ​നാ​ട്, അ​ട്ട​പ്പാ​ടി തു​ട​ങ്ങി​യ ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ഈ ​രോ​ഗം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു. പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത് ഇ​വി​ട​ങ്ങ​ളി​ൽ 18 മു​ത​ൽ 34 ശതമാനം വ​രെ ആ​ളു​ക​ൾ ഈ ​രോ​ഗ​ത്തി​ന്‍റെ വാ​ഹ​ക​രാ​ണ് എ​ന്നാ​ണ്.

രോ​ഗം കു​ഞ്ഞു​ങ്ങ​ളി​ലേ​ക്ക് പ​ക​രു​ന്ന​ത് എ​ങ്ങ​നെ?

പു​റ​മെ യാ​തൊ​രു​വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കാ​ത്ത​തും എ​ന്നാ​ൽ ജ​നി​ത​ക​മാ​യി ഈ ​അ​സു​ഖ​ത്തി​ന്‍റെ ജീ​നു​ക​ൾ ശ​രീ​ര​ത്തി​ൽ ചു​മ​ക്കു​ന്ന​വ​രെ​യാ​ണ് ന​മ്മ​ൾ "വാ​ഹ​ക​ർ' എ​ന്ന് വി​ളി​ക്കു​ന്ന​ത്. സി​ക്കി​ൾ സെ​ല്ലോ ബീ​റ്റാ ത​ല​സീ​മി​യ​യോ ഉ​ള്ള ര​ണ്ട് വാ​ഹ​ക​ർ ത​മ്മി​ൽ വി​വാ​ഹി​ത​രാ​കു​മ്പോ​ൾ അ​വ​ർ​ക്ക് ജ​നി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്ക് ഈ ​രോ​ഗം പ​ക​രാ​ൻ വ​ലി​യ സാ​ധ്യ​ത​യു​ണ്ട്.

ഗ​ർ​ഭ​ധാ​ര​ണ​ത്തി​ൽ മാ​താ​പി​താ​ക്ക​ളെ​പ്പോ​ലെ ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത ഒ​രു വാ​ഹ​ക​നാ​യി കു​ഞ്ഞ് ജ​നി​ക്കാ​ൻ 50 ശതമാനം സാ​ധ്യ​ത​യാ​ണു​ള്ള​ത്. അ​തേ​സ​മ​യം കു​ഞ്ഞ് രോ​ഗ​ബാ​ധി​ത​നാ​യി ജ​നി​ക്കാ​ൻ 25 ശതമാനം സാ​ധ്യ​ത​യും ജ​നി​ത​ക ത​ക​രാ​റു​ക​ൾ ഒ​ന്നു​മി​ല്ലാ​തെ കു​ഞ്ഞ് പൂ​ർ​ണ ആ​രോ​ഗ്യ​ത്തോ​ടെ ജ​നി​ക്കാ​നു​ള്ള സാ​ധ്യ​ത​യും 25 ശതമാനം മാ​ത്ര​മാ​ണ്.

കു​ട്ടി​ക​ളി​ൽ കാ​ണു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ എ​ന്തൊ​ക്കെ?

കു​ട്ടി​ക​ളി​ൽ സാ​ധാ​ര​ണ​യാ​യി 5-6 മാ​സം പ്രാ​യ​മാ​കു​ന്ന​തോ​ടെ സി​ക്കി​ൾ സെ​ൽ അ​നീ​മി​യ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങാ​റു​ണ്ട്. മാ​താ​പി​താ​ക്ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

ആ​വ​ർ​ത്തി​ച്ചു​ള്ള ശ​ക്ത​മാ​യ വേ​ദ​ന: ര​ക്ത​യോ​ട്ടം ത​ട​സ​പ്പെ​ടു​ന്ന​ത് കാ​ര​ണം എ​ല്ലു​ക​ളി​ലും വ​യ​റ്റി​ലും പെ​ട്ടെ​ന്ന് അ​സ​ഹ്യ​മാ​യ വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു.

അ​മി​ത​മാ​യ ക്ഷീ​ണ​വും വി​ള​ർ​ച്ച​യും: ര​ക്താ​ണു​ക്ക​ൾ വേ​ഗ​ത്തി​ൽ ന​ശി​ക്കു​ന്ന​ത് കൊ​ണ്ട് ശ​രീ​രം വി​ള​റി വെ​ളു​ക്കു​ക​യും കു​ട്ടി​ക​ൾ എ​പ്പോ​ഴും ത​ള​ർ​ന്നു കി​ട​ക്കു​ക​യും ചെ​യ്യു​ന്നു.

അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ൾ: രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​യു​ന്ന​ത് മൂ​ലം പ​നി​യും മ​റ്റ് ഇ​ൻ​ഫെ​ക്ഷ​നു​ക​ളും ഈ ​കു​ട്ടി​ക​ളി​ൽ പ​തി​വാ​യി കാ​ണാ​റു​ണ്ട്.

മ​ഞ്ഞ​നി​റം (Jaundice): ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​ത് കൊ​ണ്ടും ര​ക്താ​ണു​ക്ക​ൾ ന​ശി​ക്കു​ന്ന​ത് കൊ​ണ്ടും ക​ണ്ണു​ക​ളി​ലും ച​ർ​മ്മ​ത്തി​ലും മ​ഞ്ഞ​നി​റം പ്ര​ക​ട​മാ​കു​ന്നു.

വ​ള​ർ​ച്ച​ക്കു​റ​വ്: ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​ത്തി​ന് ഓ​ക്സി​ജ​നും പോ​ഷ​ക​ങ്ങ​ളും ല​ഭി​ക്കാ​ത്ത​തി​നാ​ൽ കു​ട്ടി​ക​ളു​ടെ സ്വാ​ഭാ​വി​ക വ​ള​ർ​ച്ച​യും പ്രാ​യ​ത്തി​ന​നു​സ​രി​ച്ചു​ള്ള വി​കാ​സ​വും മ​ന്ദ​ഗ​തി​യി​ലാ​കു​ന്നു.

കൈ​കാ​ലു​ക​ളി​ലെ വീ​ക്കം: കു​ഞ്ഞു​ങ്ങ​ളു​ടെ കൈ​വെ​ള്ള​ക​ളി​ലും കാ​ൽ​പ്പാ​ദ​ങ്ങ​ളി​ലും വേ​ദ​ന​യോ​ടു​കൂ​ടി​യ വീ​ക്കം ക​ണ്ടു​തു​ട​ങ്ങു​ന്നു (ഇ​താ​ണ് പ​ല​പ്പോ​ഴും ആ​ദ്യ​കാ​ല ല​ക്ഷ​ണം).

മാ​താ​പി​താ​ക്ക​ൾ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന മു​ൻ​ക​രു​ത​ലു​ക​ൾ

ഈ ​ജ​നി​ത​ക ര​ക്ത​രോ​ഗ​ങ്ങ​ളി​ൽ നി​ന്നും ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് താ​ഴെ പ​റ​യു​ന്ന മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാം:

വി​വാ​ഹ​ത്തി​ന് മു​ൻ​പു​ള്ള പ​രി​ശോ​ധ​ന (Pre-marital Screening): വി​വാ​ഹ​ത്തി​ന് മു​ൻ​പാ​യി പ​ങ്കാ​ളി​ക​ൾ ര​ണ്ടു​പേ​രും എ​ച്ച്ബി എ​ലെ​ക്ട്രോ​ഫോ​റെ​സി​സ് (Hb), എ​ച്ച്പിഎ​ൽസി (HPLC) പോ​ലു​ള്ള ര​ക്ത​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

സി​ക്കി​ൾ സെ​ൽ രോ​ഗ​ത്തി​ന്‍റെ വാ​ഹ​ക​രാ​യ ഭൂ​രി​ഭാ​ഗം വ്യ​ക്തി​ക​ളി​ലും പു​റ​മെ യാ​തൊ​രു​വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ട​മാ​കാ​റി​ല്ല. അ​തി​നാ​ൽ ത​ങ്ങ​ൾ ഈ ​രോ​ഗ​ത്തി​ന്‍റെ വാ​ഹ​ക​രാ​ണെ​ന്ന കാ​ര്യം പ​ല​രും ബോ​ധ​വാ​ന്മാ​രാ​യി​രി​ക്കി​ല്ല.

അ​തി​നാ​ൽ പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ മാ​ത്ര​മേ രോ​ഗം തി​രി​ച്ച​റി​യാ​ൻ ക​ഴി​യൂ. അ​തു​കൊ​ണ്ട് വി​വാ​ഹ​ത്തി​ന് മു​മ്പു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് വ​ലി​യ പ്രാ​ധാ​ന്യ​മാ​ണു​ള്ള​ത്.

ഗ​ർ​ഭ​കാ​ല​ത്തെ പ​രി​ശോ​ധ​ന: വി​വാ​ഹ​ത്തി​ന് മു​ൻ​പ് ഈ ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ, ഗ​ർ​ഭ​കാ​ല​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഭാ​ര്യ​യും ഭ​ർ​ത്താ​വും നി​ർ​ബ​ന്ധ​മാ​യും ഈ ​ര​ക്ത​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം.

പ​രി​ശോ​ധ​ന​യി​ൽ ദ​മ്പ​തി​ക​ൾ ര​ണ്ടു​പേ​രും രോ​ഗ​ത്തി​ന്‍റെ വാ​ഹ​ക​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ൽ ഒ​ട്ടും വൈ​കാ​തെ ത​ന്നെ ഒ​രു ജ​നി​ത​ക കൗ​ൺ​സി​ല​റു​ടെ സ​ഹാ​യം തേ​ടു​ക. ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന് രോ​ഗ​മു​ണ്ടോ എ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യാ​നു​ള്ള "പ്രീ​നാ​റ്റ​ൽ ഡ​യ​ഗ്നോ​സി​സ്' (Prenatal Diagnosis) പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന് ല​ഭ്യ​മാ​ണ്.

ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ പ​രി​ശോ​ധ​ന (New-born Screening): കു​ഞ്ഞ് ജ​നി​ച്ച ഉ​ട​ൻ ത​ന്നെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ "ന്യൂ​ബോ​ൺ സ്ക്രീ​നിംഗ്' പ​രി​ശോ​ധ​ന ന​ട​ത്തു​ക. കു​ഞ്ഞി​ന് രോ​ഗ​മു​ണ്ടെ​ങ്കി​ൽ നേ​ര​ത്തെ സ്ഥി​രീ​ക​രി​ക്കു​ന്ന​ത് കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും ന​ൽ​കാ​നും ഭാ​വി​യി​ലെ സ​ങ്കീ​ർ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നും സ​ഹാ​യി​ക്കും.

ചി​കി​ത്സ​യി​ലെ പു​തി​യ പ്ര​ത്യാ​ശ​ക​ൾ

വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ പു​തി​യ മു​ന്നേ​റ്റ​ങ്ങ​ൾ സി​ക്കി​ൾ സെ​ൽ ത​ല​സീ​മി​യ രോ​ഗി​ക​ൾ​ക്ക് വ​ലി​യ പ്ര​ത്യാ​ശ​യാ​ണ് ന​ൽ​കു​ന്ന​ത്. ഈ ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും നി​ല​വി​ലു​ള്ള പ്ര​ധാ​ന ചി​കി​ത്സാ രീ​തി​ക​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്:

1. സാ​ധാ​ര​ണ​യാ​യി ന​ൽ​കി​വ​രു​ന്ന ചി​കി​ത്സ​ക​ൾ‌

ഹൈ​ഡ്രോ​ക്സി​യൂ​റി​യ (Hydroxyurea): സി​ക്കി​ൾ സെ​ൽ രോ​ഗി​ക​ൾ​ക്ക് ഉ​ണ്ടാ​കു​ന്ന ക​ടു​ത്ത വേ​ദ​ന​യു​ടെ ആ​വ​ർ​ത്ത​നം കു​റ​യ്ക്കാ​നും മ​റ്റ് സ​ങ്കീ​ർ​ണ​ത​ക​ൾ ത​ട​യാ​നും ഈ ​മ​രു​ന്ന് വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്.

ര​ക്തം മാ​റ്റി​വയ്​ക്ക​ലും (Blood Transfusion) ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളും: ശ​രീ​ര​ത്തി​ലെ വി​ള​ർ​ച്ച പ​രി​ഹ​രി​ക്കാ​ൻ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ര​ക്തം ന​ൽ​കു​ന്ന​തും പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​ക​ൾ ത​ട​യാ​ൻ ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ൾ ന​ൽ​കു​ന്ന​തും സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന രീ​തി​ക​ളാ​ണ്.

2. ബോ​ൺ മാ​രോ ട്രാ​ൻ​സ്പ്ലാ​ന്‍റ് (Bone Marrow Transplant)

ജ​നി​ത​ക​മാ​യി പൂ​ർ​ണ​മാ​യും പൊ​രു​ത്ത​പ്പെ​ടു​ന്ന ഒ​രു ദാ​താ​വി​നെ (Donor) ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചാ​ൽ, ഹീ​മ​റ്റോ​പോ​യ​റ്റി​ക് സ്റ്റെം ​സെ​ൽ ട്രാ​ൻ​സ്പ്ലാ​ന്‍റേ​ഷ​ൻ വ​ഴി ഈ ​രോ​ഗ​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യ രോ​ഗ​മു​ക്തി സാ​ധ്യ​മാ​ണ്.

3. ഗെ​യിം ചേ​ഞ്ച​ർ: ജീ​ൻ തെ​റാ​പ്പി (Gene Therapy)

വൈ​ദ്യ​ശാ​സ്ത്ര ലോ​ക​ത്തെ വി​പ്ല​വ​ക​ര​മാ​യ ഒ​രു ചു​വ​ടു​വയ്​പ്പാ​ണ് ജീ​ൻ തെ​റാ​പ്പി. സി​ക്കി​ൾ സെ​ൽ രോ​ഗ​ത്തി​നും ബീ​റ്റാ ത​ല​സീ​മി​യ​യ്ക്കും ഒ​രു​പോ​ലെ ഫ​ല​പ്ര​ദ​മാ​യ "കാ​സ്ഗെ​വി' (Casgevy) എ​ന്ന ജീ​ൻ തെ​റാ​പ്പി​ക്ക് 2023-ൽ ​അ​മേ​രി​ക്ക​യി​ൽ (FDA) അം​ഗീ​കാ​രം ല​ഭി​ച്ചു.

ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ CRISPR-Cas9 ജീ​ൻ എ​ഡി​റ്റിംഗ് ഔ​ഷ​ധ​മാ​ണി​ത്. രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്ന് സ്വ​ന്തം സ്റ്റെം ​സെ​ല്ലു​ക​ൾ (Stem Cells) വേ​ർ​തി​രി​ച്ചെ​ടു​ത്ത് ല​ബോ​റ​ട്ട​റി​യി​ൽ വച്ച് അ​തി​ലെ ജ​നി​ത​ക ത​ക​രാ​റു​ക​ൾ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ തി​രു​ത്തു​ന്നു.

അ​തി​നു​ശേ​ഷം ഈ ​കോ​ശ​ങ്ങ​ൾ വീ​ണ്ടും രോ​ഗി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് തി​രി​കെ നി​ക്ഷേ​പി​ക്കു​ന്ന ചി​കി​ത്സാ​രീ​തി​യാ​ണി​ത്. നി​ല​വി​ൽ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ചെ​ല​വേ​റി​യ ചി​കി​ത്സ​ക​ളി​ൽ ഒ​ന്നാ​ണി​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​ത് വ്യാ​പ​ക​മാ​യി ല​ഭ്യ​മാ​കാ​ൻ ഇ​നി​യും കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ക്കും.

സി​ക്കി​ൾ സെ​ൽ അ​നീ​മി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​നി​ത​ക ര​ക്ത​രോ​ഗ​ങ്ങ​ൾ വ​രും​ത​ല​മു​റ​യെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ കൃ​ത്യ​മാ​യ അ​വ​ബോ​ധ​വും മു​ൻ​കൂ​ട്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ളും മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി. ശാ​സ്ത്രം ഒ​രു​വ​ശ​ത്ത് പു​തി​യ ചി​കി​ത്സാ​രീ​തി​ക​ളു​മാ​യി മു​ന്നേ​റു​മ്പോ​ഴും രോ​ഗം വ​രാ​തെ ത​ട​യു​ന്ന​തി​ലാ​ണ് ന​മ്മു​ടെ യ​ഥാ​ർ​ഥ വി​ജ​യം.

2047-ഓ​ടെ ഈ ​രോ​ഗ​ത്തെ രാ​ജ്യ​ത്ത് നി​ന്ന് പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കു​ക എ​ന്ന ദേ​ശീ​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​മ്മ​ൾ ന​ട​ന്നു​ടു​ക്കു​മ്പോ​ൾ അ​തി​ൽ പ​ങ്കാ​ളി​ക​ളാ​കേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണ്.

വി​വാ​ഹ​ത്തി​ന് മു​ൻ​പു​ള്ള ര​ക്ത​പ​രി​ശോ​ധ​ന​ക​ളും ഗ​ർ​ഭ​കാ​ല​ത്തെ സ്ക്രീ​നിംഗും ഒ​രു ശീ​ല​മാ​ക്കു​ന്ന​തി​ലൂ​ടെ ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് രോ​ഗ​മി​ല്ലാ​ത്ത ആ​രോ​ഗ്യ​പൂ​ർ​ണമാ​യ ഒ​രു നാ​ളെ സ​മ്മാ​നി​ക്കാ​ൻ ന​മു​ക്ക് സാ​ധി​ക്കും.

ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷി​ത​മാ​യ ഭാ​വി ഇ​ന്ന് ന​മ്മ​ളെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ളി​ലാ​ണ്!

വിവരങ്ങൾ: ഡോ. ​ബി​നേ​ഷ് ബാ​ല​ച​ന്ദ്ര​ൻ
സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് പീ​ഡി​യാ​ട്രി​ക്സ് & നി​യോ​ന​റ്റോ​ള​ജി
ആ​സ്റ്റ​ർ മിം​സ് കോ​ട്ട​ക്ക​ൽ

Latest News

Corehub Up